“ഏതെങ്കിലും പ്രാദേശിക പ്രശ്നത്തിന്‍റെ പേരിലോ സീറ്റിന്‍റെ പേരിലോ മുസ്‌ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണ് ചെയ്യുന്നത്. തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്‍റെ ഉദാഹരണങ്ങള്‍ കാണാം. ഈ പ്രദേശങ്ങളിലെയെല്ലാം മുസ്‌ലിം കുടുംബങ്ങളില്‍ നിന്നും സിപിഎമ്മിലേക്ക് പോയിട്ടുള്ള കുട്ടികള്‍ മതത്തില്‍ നിന്നും കൂടിയാണ് പോയിട്ടുള്ളത്” കെഎം ഷാജി പറഞ്ഞു.
Also Read :
ഈ സാഹചര്യം അനുവദിക്കാന്‍ പാടില്ലെന്നും സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെല്ലാം നശിച്ചുപോവുകയാണ് ചെയ്തിട്ടുള്ളതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. മലബാറിലെയും തെക്കന്‍ ജില്ലകളിലെയും ഈഴവ സമുദായത്തെ നിരീക്ഷിച്ചാല്‍ അത് മനസ്സിലാകും. തെക്കന്‍ ജില്ലകളില്‍ ഈഴവ സമുദായം വിദ്യാഭ്യാസപരമായി മുന്നേറിയപ്പോള്‍ മലബാറിലെ ഈഴവര്‍ ഇപ്പോഴും സിപിഎമ്മിന്‍റെ തല്ലുകൊള്ളികളാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്തിന് മുസ്ലിം സമുദായത്തോട് ചൊറിച്ചിലാണെന്നും ഷാജി ആരോപിച്ചു.
പി എസ് സിയ്ക്കെതിരെയും രൂക്ഷവിമർശനമാണ് കെ എം ഷാജി നടത്തിയത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നത് അഴിമതി ഇല്ലാതാക്കാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പ് സംഘമാണ് ഇന്ന് പി എസ് സിയെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് വിഷയം മുസ്‌ലിം ലീഗിന്‍റെ മാത്രം പ്രശ്നമല്ല. മുസ്‌ലിം സമുദായത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാൽ ലീഗ് പതാകക്ക് കീഴിൽ നിന്നും സുന്നികളെയും മുജാഹിദികളെയും വേർതിരിക്കാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു.
Also Read :
വഖഫ് വിവാദം സമുദായത്തിന് ഗുണം ചെയ്തു. കമ്മ്യൂണിസവും മാര്‍ക്‌സിസവും ഇസ്ലാം വിരുദ്ധമാണെന്ന് മനസ്സിലാക്കാനായി. ചര്‍ച്ചയല്ല, നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി ആവശ്യപ്പെട്ടു.