Also Read :
മെഡിക്കൽ കോളേജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേർക്കാണ് നിയമനം ലഭിച്ചിരിക്കുന്നത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്പുറമെ, ജോലി ഭാരം കുറയ്ക്കുന്നതിന് ആവശ്യമായ ജൂനിയർ ഡോക്ടർമാരെ നിയമിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നേരത്തെ സമരക്കാര്‍ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. പിന്നീട്, സർക്കാർ ഉറപ്പ് നൽകിയ കാര്യങ്ങളില്‍ നിന്നും പിന്നോട്ട് പോകുകയുമായിരുന്നു. ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെ ഡോക്ടർമാർ നാളെ മുതൽ അനിശ്ചിത കാല സമരത്തിന് തീരുമാനിക്കുകയായിരുന്നു. പിന്നീട്, സമരത്തിൽ പിജി ഡോക്ടമാർ ഉറച്ചതോടെ സർക്കാർ നിയമന ഉത്തരവിറക്കുകയായിരുന്നു.
Also Read :
അതേസമയം, സമരം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ രംഗത്തുവന്നു. ജൂനിയര്‍ റസിഡന്റുമാരുടെ നിയമനത്തിൽ വ്യക്തതയില്ലെന്നാണ് സമരക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തര സേവനവും നിര്‍ത്തുമെന്നും സമരക്കാര്‍ അറിയിച്ചു. ഇന്നത്തെ സമരത്തിൽ മാറ്റമില്ലെന്നും പിജി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതിനിടെ, സമരം ചെയ്യുന്നവര്‍ ഹോസ്റ്റൽ ഒഴിയണമെന്നാവശ്യപ്പെട്ട് മെഡികക്കൽ കോളേജ് പ്രിൻസിപ്പാള്‍മാര്‍ പിജി ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നൽകി. വിദ്യാർത്ഥികള്‍ ഇതിനും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Also Read :
മെഡിക്കൽ കോളേജിൽ സമരം നടത്തുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വ്യക്തമാക്കി. കൊവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.