വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്മ്യൂണിസ്റ്റ് തത്വമെന്നും പറഞ്ഞു. കെ കെ ശൈലജയെ മന്ത്രിയാക്കാഞ്ഞത് പാർട്ടി നയം ഇതായത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. താഴെ തട്ടിൽ വിമർശനം ഉയരുന്നതിൽ പാർട്ടിക്ക് ഭയം ഇല്ലെന്നും ജയരാജൻ പറഞ്ഞു.
Also Read :
സംസ്ഥാനത്ത് സി പി എം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. പൊളിറ്റ്ബ്യൂോറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. തുടർ ഭരണം നേടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ ആയെങ്കിലും രണ്ടാം പിണറായി സർക്കാർ കാലത്തെ വിവാദങ്ങൾ സമ്മേളനങ്ങളിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.
ഏരിയാ, ലോക്കൽ സമ്മേളനങ്ങളിലുൾപ്പെടെ രണ്ടാം പിണറായി സർക്കാർ കാലത്തെ പോലീസ് വീഴ്ചകളിൽ വിമർശനം ഉയർന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ജില്ലാ സമ്മേളനങ്ങളിൽ ഏത് തരത്തിലാകും ചർച്ചകൾ ഉയരുക എന്നത് ശ്രദ്ധേയമാകും.
Also Read :
സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയ്ക്ക് പുറമെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ഉൾപ്പെടെ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.