റിയാദ് > ‘കേളീരവം’ കൂട്ടായ്മ നടത്തിയ ഓണ്‍ലൈന്‍ ക്വിസ്മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേളി കലാസാംസ്കാരിക വേദി മുന്‍ അംഗങ്ങങ്ങളുടെ കൂട്ടായ്മയാണ് ‘കേളീരവം’. 128 പേര് പങ്കെടുത്ത ക്വിസ് മത്സരം മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. ഫൈനല്‍ റൗണ്ടില്‍ സുല്‍ഫി ഓയൂര്‍, സാബു കൊല്ലം, ജോബ് കുമ്പളങ്ങി, ബിജു മോന്, അസൈനാര്‍ പറമ്പില്‍ ബസാര്‍, യാക്കൂബ് മുഴുപ്പിലങ്ങാട് എന്നിവര്‍ മാറ്റുരച്ചു.
വിജയിയായ സതീഷ് ബാബു കോങ്ങാടന് കേളി വിദ്യാഭ്യാസ പുരസ്കാരവിതരണത്തിന്റെ പാലക്കാട് ജില്ലാതല വിതരണ ചടങ്ങില്‍ വെച്ച് സിപിഐ എം കുഴല്‍മന്ദം ഏരിയാ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ ഉപഹാരം കൈമാറി. മത്സരത്തിന്റെ ക്വിസ് മാസ്റ്ററായി പ്രവര്‍ത്തിച്ച അനില്‍ കേശവപുരത്തിനുള്ള ഉപഹാരം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് കൈമാറി. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, രക്ഷാധികാരി സമിതി അംഗം സജീവന് ചൊവ്വ, കേളി മുന്‍ ജോയിന്റ് സെക്രട്ടറി റഫീക്ക് പാലത്ത്, ഹനീഫ ഒറ്റപ്പാലം, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചവര്‍ക്ക് കേളി മുന്‍ അംഗം പുരുഷോത്തമന് സ്പോണ്സര് ചെയ്ത പ്രോത്സാഹന സമ്മാനങ്ങളും വേദിയില്‍ വെച്ചു വിതരണം ചെയ്തു.