കൂനൂർ > സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഇതിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ. ബിപിന് റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര് എന്നിവര് ഉള്പ്പെടെ നാലുപേരുടെ മൃതദേഹങ്ങള് മാത്രമാണ് തിരിച്ചറിയാന് സാധിച്ചതെന്ന് അധികൃതര് അറിയിച്ചു. മറ്റുള്ളവരുടെ മൃതദേഹങ്ങള് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് പുറമേ ബന്ധുക്കളുടെ സഹായംകൂടി തേടും.
മരിച്ചവരുടെ അടുത്തബന്ധുക്കള് ഡല്ഹിയിലേക്ക് എത്തുന്നുണ്ട്. ഇവരാണ് മൃതദേഹാവശിഷ്ടങ്ങള് തിരിച്ചറിയുക. അപകടസ്ഥലത്തുനിന്ന് മൃതദേഹങ്ങള് സൂലൂരിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് വ്യോമസേനാ വിമാനത്തിലാണ് ഡല്ഹിയിലേക്ക് എത്തിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാമേധാവി ബിപിന് റാവത്ത് ഉള്പ്പെടെ 13 പേരുടെ ജീവന് കവര്ന്ന ഹെലികോപ്ടര് ദുരന്തമുണ്ടായത്. ഗുരുതര പരിക്കേറ്റ വരുൺ സിങിനെ ബംഗളൂരുവിലെ കമാൻഡോ ആശുപത്രിയിലേക്ക് മാറ്റി.
ഡൽഹിലിയിലെ പാലം വ്യോമസേന വിമാനത്താവളത്തിൽ രാത്രി എട്ട് മണിയോടെ എത്തിക്കുന്ന മൃതദേഹങ്ങൾ ടെക്നിക്കൽ ഏരിയയിലേക്ക് മാറ്റും ഇവിടെ വച്ച് പ്രധാനമന്ത്രി മോഡി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 ഉദ്യോഗസ്ഥരുടെയും ഭൗതികാവശിഷ്ടങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കും.