“സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറന്‍റ് ഓഫീസർ എ. പ്രദീപിന്‍റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിന്‍റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. പ്രദീപിനു ആദരാഞ്ജലികൾ.” മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Also Read :
പുത്തൂര്‍ പൊന്നൂക്കര സ്വദേശിയാണ് പ്രദീപ്. പ്രദീപിന്‍റെ കുടുംബം കോയമ്പത്തുരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കുറച്ച് നാള്‍ മുമ്പ് പ്രദീപ് മകന്‍റെ പിറന്നാളും അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
2018ൽ കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്തായിരുന്നു പ്രദീപ് എത്തിയത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ദൗത്യ സംഘം ഇന്ത്യൻ പ്രസിഡന്‍റിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും പ്രത്യേക പ്രശംസ നേടിയിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കെടുത്തിരുന്നു.
Also Read :
സംയുക്ത കരസേന മേധാവി ബിപിൻ റാവത്ത് അടക്കം 14 പേരായിരുന്നു അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തിൽ 13 പേരും മരിച്ചിരുന്നു. രക്ഷപെട്ട ഏകവ്യക്തി ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് 45 ശതമാനോത്തളം പൊള്ളലേറ്റ് ചികിത്സയിൽ തുടരുകയാണ്.