പാലക്കാട് > പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ ശ്രീധരൻ (സിപിഐ എം ) 9270 വോട്ടിന് വിജയിച്ചു. എൽഡിഎഫ് – 21,913, യുഡിഎഫ് – 12,643, ബിജെപി – 3840.
കെ പ്രേംകുമാര്‍, എംഎല്‍എ ആയതിനെത്തുടര്ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ശ്രീധരന് വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സംസ്ഥാനതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. പി ഗിരീശന് (കോണ്‍ഗ്രസ്), കെ വി ജയന് (ബിജെപി) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍. നിലവിൽ ജില്ലാ പഞ്ചായത്ത് കക്ഷി നില: എൽഡിഎഫ് -26.യുഡിഎഫ് – 3.