Also Read :
ഇന്ന് വന്ന റിപ്പോർട്ട് പരിശോധിച്ചാൽ കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട്, തിരുവനന്തപുരം ഒന്ന്, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളില്‍ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.
Also Read :
ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഇയാളുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 23 പേര്‍ക്ക് ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. ഇതോടെ കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കരുതുന്നത്.
Also Read :
ഒമിക്രോൺ വകഭേദം രാജ്യത്ത് രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. പുതിയ വിവരമനുസരിച്ച് ഫെബ്രുവരി മാസത്തോടെ പ്രതിദിന കേസുകള്‍ ഒന്ന് മുതൽ 1.5 ലക്ഷം കേസുകളിലേക്ക് ഉയരാമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിന് എന്നാണ് ഐഐടി ശാസ്ത്രജ്ഞനായ മനീന്ദ്ര അഗർവാൾ പറയുന്നത്.