ന്യൂഡൽഹി
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ നിലപാട് തിരുത്തി രാജ്യത്തെ ജനിതക പരിശോധനാ ലാബുകളുടെ കൺസോർഷ്യമായ ഇൻസാകോഗ്. ബൂസ്റ്റർ ഡോസിന്റെ ആഘാതത്തെക്കുറിച്ച് കൂടുതൽ ശാസ്ത്രീയപരിശോധന ആവശ്യമുണ്ടെന്ന് ശനിയാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ പറഞ്ഞു.
40 വയസ്സിന് മുകളിലുള്ളവർക്ക് നൽകാമെന്നായിരുന്നു മുൻനിലപാട്. രോഗസാധ്യത കൂടിയ പ്രായത്തിലുള്ളവർക്ക് അധികഡോസ് നൽകുന്നതിലെ സംവാദത്തിലാണ് ഇത്തരത്തിൽ അഭിപ്രായമുന്നയിച്ചതെന്നും വിശദീകരിക്കുന്നു. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ (എൻടിഎജിഐ), നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് (എൻഇജിവിഎസി) എന്നിവയുടെ മേൽനോട്ടത്തിലാകണം ശാസ്ത്രീയപരിശോധനയെന്നും നിർദ്ദേശിക്കുന്നുണ്ട്.