ശ്രീനഗർ
വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ പ്രതിഷേധിച്ചതുപോലെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ജനം ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പാർടി സ്ഥാപകൻ ഷെയ്ഖ് മൊഹമ്മദ് അബ്ദുള്ളയുടെ 116–-ാം ജന്മ വാർഷികത്തിൽ യൂത്ത് വിങ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തെ കർഷക പ്രതിഷേധത്തിനുശേഷമാണ് പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. എഴുനൂറോളം കർഷകർക്ക് ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ടു. അവകാശങ്ങൾ തിരിച്ചുകിട്ടാൻ ഇത്തരത്തിൽ ത്യാഗങ്ങൾ സഹിക്കേണ്ടിവരും–- അദ്ദേഹം പറഞ്ഞു.