ന്യൂയോർക്ക്
ന്യൂയോർക്ക് മുൻ മേയർ ആൻഡ്രൂ കോമോയുടെ സഹോദരനും അവതാരകനുമായ ക്രിസ് കോമോയെ പുറത്താക്കി സിഎൻഎൻ. ആൻഡ്രൂവിനെതിരായ ലൈംഗികാതിക്രമ പരാതി ഒതുക്കാൻ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിരവധി സ്ത്രീകൾ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതോടെ ആൻഡ്രൂ കോമോ മേയർ സ്ഥാനം രാജിവച്ചിരുന്നു. അതിനുമുമ്പ് സഹോദരന്റെ സ്ഥാനം നിലനിർത്താനായി പ്രചാരണത്തിനും ആരോപണങ്ങൾ മറയ്ക്കാൻ മറ്റ് മാധ്യമപ്രവർത്തകരെ സ്വാധീനിക്കാനും ക്രിസ് സഹായിച്ചെന്ന് കണ്ടെത്തി.
ന്യൂയോർക്ക് അറ്റോർണി ജനറലാണ് വിവരം പുറത്തുവിട്ടത്. പുറത്തുനിന്നുള്ള അഭിഭാഷക സംഘത്തിന്റെ അന്വേഷണത്തിൽ ആരോപണം ശരിയെന്ന് തെളിഞ്ഞതോടെ ശനിയാഴ്ച പുറത്താക്കി. സിഎൻഎൻ മേധാവി ജെഫ് സുക്കറാണ് തീരുമാനം അറിയിച്ചത്. നിരാശാജനകമെന്ന് ക്രിസ് ട്വീറ്റുചെയ്തു.