ലഖ്നൗ
യുപിയിൽ തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനൊരുങ്ങിയ ബിജെപി എംഎൽഎയുടെ ശ്രമം പാളി. തേങ്ങ പൊട്ടിയില്ല, പകരം റോഡ് പൊളിഞ്ഞു. 1.16 കോടി രൂപ മുടക്കിയാണ് ഏഴ് കിലോമീറ്റർ റോഡ് പുനർനിർമിച്ചത്. ബിജിനോർ എംഎൽഎ സുചി മൗസം ചൗധരിയാണ് ഉദ്ഘാടനം ചെയ്യാനെത്തിയത്. റോഡ് പൊളിഞ്ഞതോടെ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ എത്തിയശേഷമാണ് എംഎൽഎ മടങ്ങിയത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.