ന്യൂഡൽഹി
മിനിമം താങ്ങുവിലയടക്കം ശേഷിക്കുന്ന ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കർഷകസമരം ശക്തമായി തുടരുകയാണെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കർഷകർക്കെതിരെ കള്ളക്കേസുകൾ എടുത്തിട്ടുണ്ട്. കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്ര നിലപാട് കാത്തിരിക്കുകയാണിവിടെ. പ്രക്ഷോഭത്തിൽ മാസങ്ങളായി പങ്കെടുത്തുവന്ന ഗിരിരാജ് സന്ത് എന്ന കർഷകർ കഴിഞ്ഞദിവസം സമരകേന്ദ്രത്തിൽ മരിച്ചു.