കണ്ണൂർ > കേരളത്തെ കലാപഭൂമിയാക്കാൻ യുഡിഎഫ് കക്ഷികളും ആർഎസ്എസും ചേർന്ന് ആസൂത്രിത നീക്കം നടത്തുകയാണെന്ന് ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. ഒരു ഭാഗത്ത് ഇടതുസർക്കാരിനെതിരെ മതവികാരം ഉണർത്തി, പള്ളികൾ കേന്ദ്രീകരിച്ച് സംഘർഷമുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുമ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആർഎസ്എസും മറ്റു തീവ്രവാദ സംഘടനകളും അരുംകൊലകളിലൂടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാനാണ് മെനക്കെട്ടിറങ്ങിയിരിക്കുന്നത്.
തലശ്ശേരിയിലും ഇരിട്ടിയിലും കണ്ണൂർ ജില്ലയുടെ മറ്റു പല ഭാഗങ്ങളിലും അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി അന്തരീക്ഷം വർഗീയമയമാക്കാൻ ആർഎസ്എസ് നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരെൻറ ആശീർവാദമുണ്ടെന്നതിൽ സംശയമില്ല. കേരളം ചോരക്കളമായി കാണാനാണ് കോൺഗ്രസും മുസ്ലിം ലീഗും അവർക്ക് പിന്നിൽ അണിനിരന്ന ആത്യന്തിക ശക്തികളും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് രൂപം കൊണ്ട ഇടതുവിരുദ്ധ മഴവിൽ സഖ്യത്തിെൻറ നേതൃത്വം കൊലക്കത്തിയുമായി ചാവേറുകളെ ഇറക്കിയതാണ് ഇപ്പോഴത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സംഘർഷഭരിതമായ സ്ഥിതിവിശേഷത്തിനും കാരണം.
രണമികവിെൻറ കാര്യത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന കേരളത്തിെൻറ മുന്നേറ്റം തടയുന്നതിന് ഏത് മാർഗവും സ്വീകരിക്കാൻ മടിക്കാത്ത കേന്ദ്രസർക്കാരിെൻറ പൂർണ കൃപാശിസ്സുക്ളോടെയാണ് സംഘ്പരിവാറും യു.ഡി.എഫും ഒരുമിച്ച് തെരുവിലിറങ്ങിയിരിക്കുന്നതെന്നും രണ്ടാം വിമോചന സമരമാണ് ഇവരുടെ സ്വപ്നമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.