ന്യൂഡൽഹി > രാജ്യസഭയിലെ സസ്പെൻഷൻ നടപടിയിൽ പാർലമെന്റ് വളപ്പിൽ ധർണയിരിക്കുന്ന പ്രതിപക്ഷ എം.പിമാർക്കെതിരെ ബിജെപി എം.പിമാരുടെ കയ്യേറ്റശ്രമം. ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് പ്ലക്കാർഡുകളും, പ്രതിപക്ഷ എംപിമാർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ബിജെപി എം.പിമാർ എത്തിയത്. അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവർ ബിജെപി സംഘത്തിലുണ്ടായിരുന്നു.