വേഗതയുള്ള യാത്രാസൗകര്യങ്ങള്‍ സംസ്ഥാനത്തിൻ്റെ മുന്നോട്ടുപോക്കിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വേഗതയുള്ള യാത്രാസൗകര്യങ്ങള്‍ വികസിത രാജ്യങ്ങളിൽ പണ്ടുമുതലേയുള്ളതാണെന്നും കെ റെയിൽ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസും ബിജെപിയും അടക്കമുള്ളവര്‍ പദ്ധതിയെ എതിര്‍ക്കുകയാണെന്നും തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിൽ പറഞ്ഞു.
Also Read:
സംസ്ഥാനത്തെ വികസന പദ്ധതികള്‍ കേരളത്തിൻ്റെ പരിസ്ഥിതി സന്തുലിതാവസ്ഥ പുനര്‍നിര്‍മിക്കുന്ന തരത്തിലായിരിക്കുമെന്നും ഇക്കാര്യം എൽഡിഎഫ് പ്രകടനപത്രികയിൽ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാൻ കഴിഞ്ഞതായും ഭൂമി ഏറ്റെടുക്കാൻ ഭൂവുടമകള്‍ ആഗ്രഹിക്കുന്നതിലും കൂടുതൽ തുക നഷ്ടപരിഹാരമായി നല്‍കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഇത് സര്‍ക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടാണ്. ജനങ്ങള്‍ കെ റെയിലിന് എതിരെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:
ഇടതുപക്ഷത്തെ കംപ്യൂട്ടറിനെ എതിര്‍ത്തവര്‍, ട്രാക്ടറിനെ സമരം ചെയ്തവര‍് എന്നെല്ലാം ആക്ഷേപിച്ചവരാണ് ഇപ്പോളഅ കെ റെയിലിനെ എതിര്‍ക്കുന്നതെന്നും എന്നാൽ ഇടതുപക്ഷം എന്നും വേഗതയ്ക്കും ശാസ്ത്രത്തിനും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളിൽ 50 വര്‍ഷം മുൻപേ തടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ ഇവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേഗതയുള്ള യാത്രാസൗകര്യങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.