ലണ്ടൻ
ബാലൻ ഡി ഓർ സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ തലവൻ പാസ്കൽ ഫെറെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ലയണൽ മെസിയേക്കാൾ കൂടുതൽ ബാലൻ ഡി ഓർ നേടി വിരമിക്കുകയാണ് ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞതായി ഫെറെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് റൊണാൾഡോ രംഗത്തുവന്നത്.