ന്യൂഡല്ഹി
രാജ്യത്ത് കഴിഞ്ഞവര്ഷം 5579 കര്ഷകര് ജീവനൊടുക്കിയെന്ന് കേന്ദ്രസര്ക്കാര് ലോക്സഭയെ അറിയിച്ചു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കാണ് കൃഷമന്ത്രി നരേന്ദ്രസിങ് തോമര് സഭയില്വച്ചത്. കണക്കുപ്രകാരം 2019ല് 5957 കര്ഷകര് ജീവനൊടുക്കി. മൂന്നു വര്ഷത്തിനിടെ ആകെ ജീവനൊടുക്കിയത് 17,299 കര്ഷകര്.രാജ്യത്തേറ്റവും കൂടുതല് കര്ഷക ആത്മഹത്യ മഹാരാഷ്ട്രയില്. 2020ല് ജീവനൊടുക്കിയത് 2567 പേര്, രണ്ടാംസ്ഥാനത്ത് കര്ണാടകം (1072).ഡല്ഹി അതിര്ത്തികളില് പ്രക്ഷോഭത്തിനിടെ മരിച്ച കര്ഷകരെക്കുറിച്ചുള്ള വിവരങ്ങള് ഇല്ലെന്നും കേന്ദ്രമന്ത്രി ലോക്സഭയില് അറിയിച്ചു.