മനാമ > സൗദിയില്‍ ജനുവരിവരെ വിസ കാലവധി നീട്ടിയ ആനുകൂല്യം വിമാന നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ലഭിക്കുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. സൗജന്യമായി താമസ വിസ, എക്സിറ്റ്-റീ എന്‍ട്രി വിസ എന്നിവയാണ് പുതുക്കുക. ഇതിനായി അപേക്ഷകന് ഹാജരാകേണ്ടതില്ല. ഓട്ടോമാറ്റികായാണ് നടപടിക്രമങ്ങള്‍.
വിസ കാലാവധി ജനുവരി 31 വരെ നീട്ടി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഉണ്ടായത്. എന്നാല്‍, സൗദിയില്‍ നിന്ന് പൂര്‍ണമായി കോവിഡ് വാക്സിന് സ്വീകരിച്ച് എക്സിറ്റ്-റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
കോവിഡ് മഹാമാരി പ്രവാസികളില്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങളും അനുബന്ധ നിയന്ത്രണങ്ങളും പരിഹരിക്കാനുള്ള ശമങ്ങളുടെ ഭാഗമാണ് വിസ കലാവധി ദീര്ഘിപ്പിക്കലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ട റീ-എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗദിയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തതിനാല്‍ നാട്ടില്‍ അവധിക്ക് പോയ പ്രവാസികള്‍ക്ക് ഇത് പ്രയാസമായി. പുതിയ തീരുമാനം ഇവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.