Also Read:
‘ഈ പോലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ? പോലീസ് ഇത്തരത്തില്‍ പെരുമാറുന്നത് കൊണ്ടാണ് ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നത്. പോലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ കേസെടുക്കാനാണ് ശ്രമം. സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്’, കോടതി ചൂണ്ടിക്കാട്ടി.
‘പിങ്ക് പോലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണ്. ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പോലീസുകാരിയുടെ ചുമതലയാണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തത്’, കോടതി ചോദിച്ചു.
Also Read:
പോലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതിനെയും കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കോടതി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതി ഇന്ന് വിശദമായി കണ്ടു. ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യമായി വിചാരണ നടത്തുകയും പിന്നീട് സ്വന്തം ബാഗില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു. പോലീസിനെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.