ന്യൂഡൽഹി > വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കുന്നതിനുള്ള ബില് ലോക്സഭ പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില് ശബ്ദ വോട്ടോടെയാണ് ബില് പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില് അവതരിപ്പിച്ചത്.
ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ. രാജ്യസഭയിൽ പാസ്സാക്കി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും.