തിരുവല്ല: തിരുവല്ലയിലെ പീഡന കേസിൽ പാർട്ടി നേതാവിനെതിരേ പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി. വനിതാപ്രവർത്തകയെപാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതേസമയം വനിതാ പ്രവർത്തകയ്ക്കെതിരേ മഹിളാ അസോസിയേഷൻ നൽകിയ പരാതിയിലാണ്അന്വേഷണ വിധേയമായി സസ്പെൻഷൻ നടപടിയെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി വിശദീകരിച്ചു.
വനിത പ്രവർത്തകയ്ക്കെതിരേ ദിവസങ്ങൾക്ക് മുൻപാണ് നടപടി സ്വീകരിച്ചത്.പീഡനം സംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. പീഡന പരാതിയിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗീക പീഡനത്തിന് ശേഷം പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു വനിതാപ്രവർത്തകയുടെ പരാതി. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവർക്കെതിരേയാണ് തിരുവല്ല പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്.പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതിന് മറ്റ് പത്ത് പേർക്കെതിരേ കൂടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.