Also Read :
ആലുവ ഈസ്റ്റ് സിഐ സുധീര്‍ മോഫിയയോട് കയര്‍ത്ത് സംസാരിച്ചു. മോഫിയ ഭര്‍ത്താവിന്റെ കരണത്തടിച്ചപ്പോഴാണ് കയര്‍ത്തത്. എഫ്ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മോഫിയ ജീവനൊടുക്കുകയായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മോഫിയയുടെ ഇന്ന് വീട് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ മോഫിയയുടെ വീട്ടിലെത്തും.
മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എഫ്ഐആറിൽ പറയുന്നത് ഇങ്ങനെ,
വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഇതിനിടെ ദേഷ്യം വന്നതിനെത്തുടര്‍ന്ന് സുഹൈലിന്റെ മുഖത്തടിക്കുകയും ചെയ്തു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു.
Also Read :
സിഐയില്‍ നിന്നും ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. നവംബര്‍ 22ന് ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐയെ സസ്പെന്‍ഡ് ചെയ്തത്. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
നേരത്തെ, ഉദ്യോഗസ്ഥന്റെ ഭാഗത്ത വീഴ്ച വന്നതായാണ് സിഐജി റിപ്പോര്‍ട്ട് നൽകിയത്. മുൻപ് ചില കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും പരാമര്‍ശിച്ചിട്ടുണ്ട്. സിഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു.
Also Read :
കേസില്‍ മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭര്‍തൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭര്‍തൃപിതാവ് മൂന്നാം പ്രതിയുമാണ്.