ഖാദി ബോര്‍ഡ് സെക്രട്ടറിക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും പി ജയരാജൻ പറഞ്ഞു. രാഷ്ട്രം രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി രൂപവത്കരിച്ച പ്രസ്ഥാനമാണ് ഖാദി ബോര്‍ഡ്. അതിന്റെ ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ചുമതലയേറ്റെടുത്തതിന് പിന്നാലെ പി ജയരാജൻ വ്യക്തമാക്കി. അടുത്ത മാസം ഒന്നാം തീയതി ബോർഡ് യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആലോചിക്കുമെന്നും പി ജയരാജൻ പറഞ്ഞു. ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
Also Read :
നേരത്തെ ചെറിയാൻ ഫിലിപ്പിന് അനുവദിച്ച പദവിയായിരുന്നു ഖാദി ബോർഡ് വൈസ് ചെയർമാന്റേത്. എന്നാൽ അദ്ദേഹം അത് നിരസിക്കുകയും കോൺഗ്രസിലേക്ക് മടങ്ങുകയുമായിരുന്നു. ചെറിയാൻ ഫിലിപ്പ് നിരസിച്ച പദവിയിലേക്ക് സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി കൂടിയായ ജയരാജനെ നിയമിച്ചത് ചർച്ചയായിരുന്നു.