ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്തര്‍ദേശീയ ഉപരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തെഴുതി അഗസ്ത വെസ്റ്റ്ലാൻഡ് അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേൽ. ദുബായിൽനിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ യുഎഇ പ്രധാനമന്ത്രിയുടെ മകൾ ഷെയ്ഖ ലത്തീഫ രാജകുമാരിയെ ഇന്ത്യന്‍ സൈനികര്‍ തട്ടികൊണ്ടുപോയി യുഎഇക്ക് കൈമാറിയെന്നും അതിന് പകരമായാണ് 2018ൽ യുഎഇ തന്നെ ഇന്ത്യക്ക് കൈമാറിയതെന്നും കത്തില്‍ പറയുന്നു. ഒക്ടോബറിൽ എഴുതിയ കത്ത് ഇപ്പോഴാണ് പുറത്തുവരുന്നത്.
മനുഷ്യാവകാശ ലംഘനത്തിന് മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മിഷേൽ ജയിലിൽ നിരാഹാരത്തിലാണെന്നും ദ വയർ റിപ്പോർട്ട് ചെയ്തു.