ഇതിനിടെ മോഫിയയുടെ പിതാവ് ദിൽഷാദ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പും പുറത്തു വന്നു. “എൻ്റെ മോൾ കരളിൻ്റെ ഒരു ഭാഗം…” എന്നിങ്ങനെ തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പാണ് മാധ്യമങ്ങള്ർ പുറത്തുവിട്ടത്. ” എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്നത്തിനും എന്നെ വിളിക്കും.” ദിൽഷാദ് ഫേസ്ബുക്കിൽ കുറിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു ആലുവ സ്വദേശി ദിൽഷാദിനെ വിവാഹം ചെയ്ത മോഫിയ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. മുൻപ് പരാതിയുമായി മോഫിയ സ്റ്റേഷനിലെത്തിയപ്പോള്‍ ആലുവ സിഐ സുധീര്‍ മോശമായി പെരുമാറിയെന്ന ആരോപണവും പോലീസ് നേരിടുന്നുണ്ട്.
Also Read:
ആരോപണവിധേയനായ സിഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന പോലീസ് സ്റ്റേഷൻ ഉപരോധം രണ്ടാം ദിവസവും തുടരുകയാണ്. സിഐയെ സസ്പെൻഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നു നിലപാടെടുത്ത കോൺഗ്രസ് ഇന്നു രാവിലെ 11 മണിയ്ക്ക് എസ് പി ഓഫീസും ഉപരോധിക്കും. നിലവിൽ സുധീറിനെ ആലുവ സ്റ്റേഷനിൽ നിന്ന് പോലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. സിഐ സുധീറിനോടു ഇന്ന് ഡിജിപിയ്ക്കു മുന്നിൽ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ സുധീര്‍ കൂടുതൽ നടപടികള്‍ നേരിടുമോ എന്ന കാര്യത്തിൽ വ്യക്തത വരൂ.
Also Read:
ഇതിനിടെ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി കൂടുതൽ പേര് രംഗത്തെത്തിയിട്ടുണ്ട്. ഉത്ര കേസിൽ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ സുധീറിനെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നു കണ്ടതിനെ തുടര്‍ന്നാണ് ആലുവയിലേയ്ക്ക് സ്ഥലം മാറ്റിയത്. ഇവിടെ ഗാര്‍ഹിക പീഡനപരാതിയുമായി സമീപിച്ചപ്പോള്‍ സിഐ അപമാനിച്ചെന്നും രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരിക്കേണ്ടി വന്നെന്നുമാണ് മറ്റൊരു യുവതി ആരോപിക്കുന്നത്. മുൻപ് അഞ്ചൽ ഇടമുളയ്ക്കലിൽ ദമ്പതിമാര്‍ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാൻ മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ച സംഭവവും സുധീറിനെ വിവാദത്തിലാക്കിയിട്ടുണ്ട്.
മോഫിയയുടെ മരണം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാഴ്ചയ്ക്കകം കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമ്മീഷൻ ആലുവ റൂറൽ എസ്പിയ്ക്ക് നിര്‍ദേശം നല്കി. കേസ് ഡിസംബര്‍ 27നായിരിക്കും പരിഗണിക്കുക.