പാരിസ് > സെക്സ് ടേപ്പ് ഇപയോഗിച്ച് സഹ കളിക്കാരനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ഫ്രഞ്ച് സ്ടൈക്കർ കരീം ബെൻസേമ കുറ്റക്കാരനെന്ന് കോടതി. ഒരു വര്‍ഷത്തെ തടവും എഴുപത്തയ്യായിരം യൂറോ പിഴയുമാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചത്. ഫ്രഞ്ച് ഫുട്ബോൾ താരം മാത്യു വെല്‍ബ്യുനയെ സെക്സ് ടേപ്പ് ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത കേസിലാണ് ബെൻസേമ അടക്കം അഞ്ചുപേരെ കോടതി ശിക്ഷിച്ചത്.
അഞ്ച് വർഷത്തോളം മുൻപു നടന്ന സംഭവത്തിന്റെ പേരിലാണ് ബെൻസേമയെ കോടതി ശിക്ഷിച്ചത്. എന്നാല്‍, സസ്പെന്‍ഡഡ് തടവുശിക്ഷ ആയതിനാല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ബെന്‍സെമ ജയിലില്‍ കിടക്കേണ്ടതില്ല. ഈ പ്രൊബേഷന്‍ കാലാവധിയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാവും. ഫ്രഞ്ച് ഫുട്ബോൾ താരമായ കരിം ബെൻസേമ, റയൽ മാഡ്രിഡ് താരവുമാണ്.