ശ്രദ്ധ നേടിയത്. പരമ്പരാഗത വെളുത്ത ബ്രൈഡൽ ഗൗൺ ധരിച്ച് ബ്രസീലിലെ സാവോപോളോയിലെ പള്ളിയുടെ മുന്നിൽ നിൽക്കുന്ന ക്രിസ് ഗലേറ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം തന്റെ വിവാഹം ആഘോഷിക്കുകയും ചെയ്തു ഗലേറ. എന്നാൽ മൂന്ന് മാസം തികയുമ്പോഴേക്കും വിവാഹമോചിതയായിരിക്കുകയാണ് ക്രിസ് ഗലേറ. കാരണമോ? സ്പെഷ്യലായ മറ്റൊരാളെ കണ്ടെത്തി.
31-കാരിയായ മോഡൽ ബ്രസീലിലെ സാവോപോളോയിൽ നിന്നുള്ളതാണ്. “പ്രത്യേകതയുള്ള ഒരാളെ കണ്ടുമുട്ടിയതിന്” ശേഷമാണ് താൻ സ്വയം വിവാഹമോചനം നേടാൻ തീരുമാനിച്ചതും അയാളുമായി പ്രണയത്തിലാകാൻ തുടങ്ങിയത് എന്നും ക്രിസ് ഗലേറ പറഞ്ഞു. “ഞാൻ മറ്റൊരാളെ കണ്ടുമുട്ടിയ നിമിഷം മുതൽ ഞാൻ പ്രണയത്തിൽ വിശ്വസിക്കാൻ തുടങ്ങി,” ഗലേറ വിവരിക്കുന്നു. അതെ സമയം ആരാണ് ഈ വ്യക്തി എന്ന് മോഡൽ വ്യക്തമാക്കിയിട്ടില്ല.
സെപ്റ്റംബറിൽ സ്വയം വിവാഹം ചെയ്ത വാർത്ത പുറത്തതായതോടെ നിരവധി പേരാണ് വിവാഹാഭ്യർത്ഥനയുമായി ഗലേറയെ സമീപിച്ചത്. ഇക്കൂട്ടത്തിൽ അവഗണിക്കാൻ കഴിയാത്ത ഒരു അഭ്യർത്ഥനയെപ്പറ്റി ഗലേറ ഡെയ്ലി സ്റ്റാർ വെബ്സൈറ്റിനോട് പറഞ്ഞിരുന്നു. ഒരു അറബ് ഷെയ്ക്കാണ് വിവാഹാഭ്യർത്ഥനയുമായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും അയാളുടെ ആദ്യത്തെ ആവശ്യം സ്വയം വിവാഹിതയായ ഗലേറ ആ ബന്ധം പിരിയണം എന്നുമാണ് എന്ന് ഗലേറ വ്യക്തമാക്കിയിരുന്നു. “വിവാഹമോചനത്തിന് ശേഷം തന്നെ വിവാഹം കഴിക്കാൻ 500,000 ഡോളർ സ്ത്രീധനം (ഇവിടെ പുരുഷധനം) തരാം എന്ന് അദ്ദേഹം പറഞ്ഞു,” ഗലേറ വ്യക്തമാക്കി. ഒരിക്കൽ ഈ ഷെയ്ക്കിനോട് സംസാരിച്ചിട്ടുണ്ടെന്ന് ഗലേറ കൂട്ടിച്ചേർത്തു. ഈ ഷെയ്ക്കാണോ ഗലേറ കണ്ടുമുട്ടിയ ‘പ്രത്യേകതയുള്ള ഒരാൾ’ എന്നാണ് പലരുടെയും സംശയം.