തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ അന്തിമ വിധി കേൾക്കുന്നതിനായി അനുപയും അജിത്തും തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയിലെത്തി. കോടതി നിർദേശ പ്രകാരം കുഞ്ഞിനെയും കോടതിയിലെത്തിച്ചു.കോടതി ഉത്തരവ് ഉടൻ ഉണ്ടായേക്കും
ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.ഡിഎൻഎ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഗവൺമെന്റ് പ്ലീഡർക്ക് നൽകിയ നിർദേശം.
ദത്ത് വിവാദത്തിൽ ശിശുവികസന വകുപ്പ് ഡയറക്ടർ തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി വീണ ജോർജിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളും കോടതിയ്ക്ക് കൈമാറും.