തിരുവനന്തപുരം
ബിജെപി ഹലാൽ വിഷയം ഉയർത്തുന്നത് കേരളത്തിന്റെ മതമൈത്രി തകർക്കാൻ ലക്ഷ്യമിട്ടാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുക്കുന്നുണ്ട്. കേരളത്തിലും ഇതിന് തുടക്കമിടാനാണ് ബിജെപി ശ്രമം. കേരളീയ സമൂഹം ഇത് അംഗീകരിക്കില്ലെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് കോടിയേരി പറഞ്ഞു.