ബുറൈദ > കിഡ്നി -ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് മരിച്ച കർണാടക മൈസൂർ സ്വദേശി ഫ്രാൻസിസ് ഇവാൻ (59) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വതനിയ പോൾട്രി കമ്പനിയിൽ വെൽഡറായി ജോലിചെയ്തുവരികയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കമ്പനി മെഡിക്കൽ സെന്ററിൽ നിന്നും ബുറൈദ കിങ്ങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബാഗ്ലൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ജന്മദേശമായ മൈസൂരിലേക്ക് കൊണ്ടുപോയി.
ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ഐൻ ഉൽ ജുവ യൂണിറ്റ് പ്രവർത്തകരായ അജി, മനോജ് നടരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.