അമരാവതി > ആന്ധ്രാപ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം. ചന്ദ്രബാബു നായിഡുവിന്റെ കാലത്താണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ജഗന്മോഹൻറെഡിയുടെ മന്ത്രിസഭയിൽ ആണ് അമരാവതി, വിശാഖപട്ടണം, കർണൂൽ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളെ പ്രഖ്യാപിച്ചത്.