ന്യൂഡല്‍ഹി> വാലി ഓഫ് വേഡ്സ് ഇന്റർനാഷണൽ ലിറ്ററേച്ചർ ആന്റ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി വോക്സ് പോപുലി-പാര്‍ലമെന്ററി ഡിബേറ്റ് സംഘടിപ്പിച്ചു.
എംപിമാരായ അർജുൻ മേഘ്വാൾ (ബിജെപി), വിവേക് തൻഖ (കോൺഗ്രസ്), ജോൺ ബ്രിട്ടാസ് (സിപിഐഎം), സഞ്ജയ് സിംഗ് (എഎപി), മനോജ് ഝ (ആർജെഡി), പ്രിയങ്ക ചതുർവേദി (ശിവസേന), കെ കേശവ റാവു (ടിആർഎസ്), അമർ പട്നായിക് (ബിജെഡി) എന്നിവര്‍ സംസാരിച്ചു.അതിര്‍ത്തി പുനര്‍ നിര്‍ണയം കൂടുതല്‍ ജനാധിപത്യപരമായ സാധ്യതകള്‍ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
പ്രശസ്ത പത്രപ്രവർത്തകൻ രാജീവ് രഞ്ജൻ ശ്രീവാസ്തവ സംവാദത്തില്‍ മോഡറേറ്ററായി. ചരിത്രകാരന് സഞ്ജീവ് ചോപ്ര, പരിപാടിയുടെ ക്യുറേറ്ററും ഗ്രന്ഥ കര്‍ത്താവുമായ ഡോ. അംന മിര്‍സ തുടങ്ങിയവര്‍ സംസാരിച്ചു.
ചര്‍ച്ചയുടെ ലിങ്ക് താഴെ: