പാലക്കാട്> പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ.പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽനിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലക്ക് പിന്നിലെന്ന് ആരോപിച്ചിരുന്നു.
Read more: https://www.deshabhimani.com/news/kerala/rss-youth-killed-in-palakkad/982420
എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.15ന് രാവിലെ 9 മണിയോടെയാണ് സംഭവം. ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തുകയും, ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സഞ്ജിത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.