തിരുവനന്തപുരം > ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നാളെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. രാവിലെ 10.00 മുതല്‍ വൈകീട്ട് ആറ് വരെയാണ് ധർണ.
തിരുവനന്തപുരത്ത് എ വിജയരാഘവനും, ആനത്തലവട്ടം ആനന്ദനും, കൊല്ലത്ത് തോമസ് ഐസക്കും, തൊടുപുഴയില്‍ എം എം മണിയും, കോട്ടയത്ത് കെ ജെ തോമസും, പെരുമ്പാവൂരില്‍ എം സി ജോസഫൈനും, കണ്ണൂരില്‍ ഇ പി ജയരാജനും, പിലാത്തറയില്‍ പി കെ ശ്രീമതി ടീച്ചറും പങ്കെടുക്കും. മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.