മനാമ > ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ ചാലഞ്ച്-2021 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ മാസം 23 മുതല്‍ 27 വരെ കേരളീയസമാജത്തില്‍ നടക്കും. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് അംഗീകാരത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ്. ടോപ് സീഡീ താരങ്ങള്‍ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍നിന്നുള്ള 250 ഓളം കളിക്കാര്‍ പങ്കടുക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമാജത്തില്‍ തയാറാക്കിയ വുഡന്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍ നടക്കുക. 15,000 ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഇന്ത്യ, ഇന്തോനേഷ്യ, ബെലറൂസ്, മാള്‍ട്ട, ബെല്‍ജിയം, തുര്‍ക്കി, അസര്ബൈജാന്, അമേരിക്ക, ഓസ്ട്രേലിയ, റഷ്യ, ഈജിപ്ത്, സിംഗപ്പൂര്‍, ഹേങ്കോങ്, ശ്രീലങ്ക, മലേഷ്യ, എസ്തോണിയ, മാലദ്വീപ്, കാനഡ, സിറിയ, ഇറാഖ്, യുഎഇ, പാകിസ്താന്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കളിക്കാര്‍ കോര്‍ട്ടിലിറങ്ങും. 90 താരങ്ങളുമായി എത്തുന്ന ഇന്ത്യയാണ് കളിക്കാരുടെ പങ്കാളിത്തത്തില്‍ മുന്നില്‍. ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്.
റഷ്യയുടെ സെര്‍ജി സിരാന്ത്, ഇന്ത്യയുടെ ആകര്‍ഷി കശ്യപ് എന്നിവരാണ് സിംഗ്ള്‍സ് വിഭാഗത്തില്‍ പെങ്കടുക്കുന്ന ടോപ് സീഡ് താരങ്ങള്‍. പുരുഷ, വനിത സിംഗ്ള്‍സ്, ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് മത്സരം നടക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.
ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്‍ഡ് സ്ക്വാഷ് ഫെഡറേഷന് ട്രഷറര്‍ ഇബ്രാഹിം കമാല്‍, പ്രദീപ് പാത്തേരി, പോള്‍സണ്‍ ലോനപ്പന്, ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ ചാലഞ്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ പ്രശോഭ് രാമനാഥന്, ഇന്‍ഡോര്‍ ഗെയിംസ് കമ്മിറ്റി കണ്‍വീനര്‍ മുജീബ് റഹ്മാന്, വിനോദ് വാസുദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കടുത്തു.