ന്യൂഡല്‍ഹി > എല്ലാ ആവശ്യങ്ങളും നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം പൂര്‍ണതോതില്‍ തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്കെഎം) പ്രഖ്യാപിച്ചു. 22നു ലക്നൗവില്‍ ചേരുന്ന കിസാന്‍ മഹാപഞ്ചായത്ത് വന്‍വിജയമാക്കാന്‍ കര്‍ഷകരോട് എസ്കെഎം ആഹ്വാനം ചെയ്തു. 26നു എല്ലാ സമരകേന്ദ്രങ്ങളിലും പ്രക്ഷോഭവാര്ഷികം വിപുലമായി ആചരിക്കും. 29 മുതല്‍ പാര്‍ലമെന്റ് മാര്‍ച്ച് നിശ്ചയിച്ചപ്രകാരം നടക്കും. ടോള്‍ പ്ലാസകളിലെ സമരം തുടരും.
വിളകള്‍ക്ക് ന്യായമായ താങ്ങുവില(എംഎസ്പി) ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്നത് പ്രക്ഷോഭത്തിലെ ഏറ്റവും പ്രധാന ആവശ്യമാണ്. വൈദ്യുതി നിയമഭേദഗതി ബില്‍ പിന്‍വലിക്കണം. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകള്‍ പിന്‍വലിക്കണം.
കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച പ്രധാനമന്ത്രി പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായ 675ല്‍പരം കര്‍ഷകരെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് എസ്കെഎം ചൂണ്ടിക്കാട്ടി.