ടിഎ ഫ്രാൻസിസ്
അരിമ്പൂർ: മുതിർന്ന കർഷക ജനത നേതാവും വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന അരിമ്പൂർ നാലാംകല്ലിൽ തെക്കേക്കര ടി എ ഫ്രാൻസിസ് (83) അന്തരിച്ചു. കർഷക ജനത ജില്ലാ പ്രസിഡന്റും ലോക് താന്ത്രിക് ജനതാദൾ മണലൂർ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു.
ചേർപ്പ് എഇഒ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫ്രാൻസിസ് വയനാട് ജില്ലാ പ്ലാനിങ്ങ് ഓഫീസർ, സുഗന്ധഗിരി എസ്റ്റേറ്റ് എംഡി, വേൾഡ് ബാങ്ക് പ്രോജക്ട് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സെന്റ് വിൻസെന്റ് ഡി പോൾ കണ്ടശ്ശാംകടവ് പർട്ടിക്കുലറിന്റെ പ്രസിഡന്റ്, തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്നു അദ്ദേഹം.
ഭാര്യ: തിരുവനന്തപുരം ലോറ വില്ലയിൽ പരേതയായ ഗ്രെയിസ് (റിട്ട. അധ്യാപിക, തളിക്കുളം ഗവ. വി.എച്ച്.എസ്.സി). മക്കൾ: ഷാജി ഫ്രാൻസിസ് (ജനറൽ മാനേജർ, ജൻ ടെക്, ദോഹ), ഡോ.ഫിജി ഫ്രാൻസിസ് (അസോസിയേറ്റ് ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ്, എറണാകുളം), അജി ഫ്രാൻസിസ് (ലോക് താന്ത്രിക് ജനതാദൾ) ദേശീയ കൗൺസിൽ അംഗം).
മരുമക്കൾ: നീന അഗസ്റ്റിൻ (എഞ്ചിനീയർ, ഖത്തർ), ഡോ. പ്രിയ (വെറ്റിനറി സർജൻ, മൃഗസംരക്ഷണ വകുപ്പ്, അങ്കമാലി), ലീന (യു.ഡി. ക്ലാർക്ക് വടക്കാഞ്ചേരി മുൻസിപ്പാലിറ്റി).
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.