തിരുവനന്തപുരം> ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ തൊഴുതില്ലെന്നും തീര്‍ഥം കുടിച്ചില്ലെന്നുമുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘എനിക്കെന്റെ വിശ്വാസമുണ്ട്, അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് പറയില്ല. കക്കുന്നവര് മാത്രം പേടിച്ചാല്‍ മതി’- മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്കി.
മന്ത്രിയുടെ വാക്കുകള്‍
സാധാരണ ഞാനെന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ.?? എന്നു വച്ച് അമ്മയോട് ബഹുമാനമില്ലാതാകോ.?
ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ഞാനീ വെള്ളമൊന്നും കുടിക്കാറില്ല. ( തീര്‍ത്ഥജലം)|ഞാനെന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്., ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയ്യാറാവില്ല അതാണ് അതിന്റെ വിഷയം. എനിക്കെന്റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് തെളിവുണ്ട്.
ദൈവത്തെ കക്കുന്നവന് മാത്രം പേടിച്ചാല്‍ മതി. ഒരു പൈസ പോലും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല.! അതു കൊണ്ട് ഒരു ദൈവത്തേയും എനിക്ക് പേടിയില്ല..!