തൃശൂർ > ടി എൻ പ്രതാപൻ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയ മറുനാടൻ മലയാളി ഓൺലൈൻ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. ദുബായിലെ പരിപാടിയൽവച്ച് ടി എൻ പ്രതാപൻ എംപി മദ്യപിച്ച് സുഹൃത്തുക്കളുമായി ആഘോഷിക്കുന്നു എന്ന തരത്തിൽ മറുനാടൻ മലയാളി ഓൺ ലൈൻ ചാനലിൽ ദൃശ്യങ്ങൾ സഹിതം ഷാജൻ സ്കറിയ വാർത്ത നൽകിയിരുന്നു. ഇതിനെതിരെ എംപി, മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.