പദ്ധതി പൂർത്തിയാകുന്നതോടെ കാസർകോട്ട് നിന്ന് നാല് മണിക്കൂറിനുള്ളിൽ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്താം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ കല്ലിടൽ നടക്കുന്നത്. പദ്ധതിക്കായി സംസ്ഥാനത്തെ 11 ജില്ലകളിൽ നിന്നായി 1221 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
പദ്ധതി കടന്നുപോകുന്ന ജില്ലകളും പ്രദേശങ്ങളും
1. തിരുവനന്തപുരം ജില്ല
ചിറയിൻ കീഴ് താലൂക്ക്
ആറ്റിങ്ങൽ, ആഴൂർ, കരാവാരം, കീഴാറ്റിങ്ങൽ, കുണ്ടല്ലൂർ
തിരുവനന്തപുരം താലൂക്ക്
ആറ്റിപ്ര, കടകംപള്ളി, കഠിനംകുളം, കഴക്കൂട്ടം, പള്ളിപ്പുറം, വെയിലൂർ
വർക്കല താലൂക്ക്
മണമ്പൂർ, നാവായിക്കുളം, പള്ളിക്കൽ
2, കൊല്ലം ജില്ല
കൊല്ലം താലൂക്ക്
അദിച്ചനല്ലൂർ, ചിറക്കര, ഇളമ്പല്ലൂർ, കല്ലുവാതുക്കൽ, കൊറ്റൻ കര, മീനാട്, മുളവന, പാരിപ്പള്ളി, തഴുതല, തൃക്കോവിൽവട്ടം, വടക്കേവിള.
കൊട്ടാരക്കര താലൂക്ക്
പവിത്രേശ്വരം
കുന്നത്തൂർ താലൂക്ക്
കുന്നത്തൂർ, പേരുവഴി, ശാസ്താം കൊട്ട.
3, പത്തനംതിട്ട ജില്ല
അടൂർ താലൂക്ക്
കടമ്പനാട്, പള്ളിക്കൽ, പന്തളം.
കോഴഞ്ചേരി താലൂക്ക്
ആറന്മുള
മല്ലപ്പള്ളി താലൂക്ക്
കല്ലൂപ്പാറ, കുന്നന്താനം
തിരുവല്ല താലൂക്ക്
ഇരവിപേരൂർ കവിയൂർ, കോയിപ്രം.
4, ആലപ്പുഴ ജില്ല
ചെങ്ങന്നൂർ താലൂക്ക്
മുലക്കുഴ, വെൺമണി, മാവേലിക്കര താലൂക്ക്, നൂറനാട്, പാലമേൽ.
5, കോട്ടയം ജില്ല
ചങ്ങനാശേരി താലൂക്ക്
മടപ്പള്ളി, തോട്ടക്കാട്, വാകത്താനം.
കോട്ടയം താലൂക്ക്
ഏറ്റുമാനൂർ, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂർ, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം.
മീനച്ചിൽ താലൂക്ക്.
കാണക്കരി, കുറവിലങ്ങാട്.
വൈക്കം താലൂക്ക്.
കടുതുരുത്തി, മൂലക്കുളം, നീഴൂർ.
6, എറണാകുളം ജില്ല
ആലുവ താലൂക്ക്
ആലുവ ഈസ്റ്റ്, അങ്കമാലി, ചെങ്ങമനാട്, ചൊവ്വാര, കീഴ്മാട്, നെടുമ്പാശേരി, പാറക്കടവ്, കാക്കനാട്.
കണയന്നൂർ താലൂക്ക്.
കുരീക്കാട്, തിരുവാങ്കുളം.
കുന്നത്തുനാട് താലൂക്ക്.
കിഴക്കമ്പലം, കുന്നത്തുനാട്, പുത്തൻകുരിശ്, തിരുവാണിയൂർ.
മൂവാറ്റുപുഴ താലൂക്ക്
മീനട്, പിറവം.
7, തൃശൂർ ജില്ല
ചാലക്കുടി താലൂക്ക്
ആലത്തൂർ, ആളൂർ, അന്നല്ലൂർ, കടുകുറ്റി, കല്ലേറ്റുംകര, കല്ലുർ തെക്കുമ്മുറി, താഴേക്കാട്.
കുന്നുംകുളം താലൂക്ക്
ചെമ്മന്തട്ട, ചേരാനല്ലൂർ, ചൂണ്ടൽ, ചൊവ്വന്നൂർ, എരനല്ലൂർ, പഴഞ്ഞി, പേർക്കളം.
മുകന്ദപുരം താലൂക്ക്
ആനന്ദപുരം, കടുപ്പശേരി, മാടായിക്കോണം, മുറിയാട്, പൊറത്തിശേരി.
തൃശൂർ താലൂക്ക്
ആഞ്ഞൂർ, അവനൂർ, ചേർപ്പ്, ചേവൂർ, ചൂലിശേരി, കൈപ്പറമ്പ്, കണിമംഗലം, കൂർക്കഞ്ചേരി, കുറ്റൂർ, ഊരകം, പല്ലിശേരി, പേരാമംഗലം, പൂങ്കുന്നം, തൃശൂർ, വെങ്ങിണിശേരി, വിയ്യൂർ.
8, മലപ്പുറം ജില്ല
പൊന്നാനി താലൂക്ക്
ആലങ്കോട്, കാലടി, തവന്നൂർ, വള്ളംകുളം.
തീരൂരങ്ങാടി താലൂക്ക്
അരിയല്ലൂർ, നെടുവ, വള്ളിക്കുന്ന്.
തിരൂർ താലൂക്ക്
നിറമരുതൂർ, പരിയാപുരം, താനാളൂർ, താനൂർ, തലക്കാ, തിരുനാവായ, തിരൂർ, തൃക്കണ്ടിയൂർ.
9, കോഴിക്കോട് ജില്ല
കോഴിക്കോട് താലൂക്ക്
ബേപ്പൂർ, കരുവൻതിരുത്തി, കസബ, നഗരം, പന്നിയങ്കര, പുതിയങ്ങാടി.
കൊയിലാണ്ടി താലൂക്ക്
ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഇരിങ്ങൽ, മൂടാടി, പന്തലയിനി, പയ്യോളി, തീക്കോയി, വിയ്യൂർ.
വടകര താലൂക്ക്
അഴിയൂര്, ചേറോട്, നടക്കുതാഴ, ഒഞ്ചിയം, വടകര.
10, കണ്ണൂർ ജില്ല
കണ്ണൂർ താലൂക്ക്
ചേലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടം.
പയ്യന്നൂർ താലൂക്ക്
ഏഴോം, കുഞ്ഞിമംഗലം, മടായി, പയ്യന്നൂർ, ധർമടം, കോടിയേരി, തലശേരി, തിരിവങ്ങാട്.
11, കാസർകോട് ജില്ല
ഹോസ്ദൂർഗ് താലൂക്ക്
അജാനൂർ, ചെറവത്തൂർ, ഹോസ്ദുർഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോൽ, പീലിക്കോട്, തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത്, ഉദിനൂർ, ഉദുമ.
കാസർകോട് തലൂക്ക്
കളനാട്, കുഡ്ലു, തളങ്കര.