Also Read:
ഭാഗിക ചന്ദ്രഗ്രഹണം
സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ എത്തുമ്പോഴാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാൽ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ സമയം മൂന്ന് ഗ്രഹങ്ങളും നേർരേഖയിൽ എത്തുന്നില്ല. അതിനാൽ ഭൂമിയുടെ നിഴൽ ഭാഗികമായി മാത്രമേ ചന്ദ്രനിൽ പതിക്കുകയുള്ളൂ. ഇന്ത്യൻ സമയം ഏകദേശം രാവിലെ 11 .30 ന് ആരംഭിച്ച് വൈകുന്നേരം 5.33 ഓടെയാണ് ഭാഗിക ചന്ദ്രഗ്രഹണം അവസാനിക്കുക.
ഇന്ത്യയിൽ എവിടെയൊക്കെ കാണാം?
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഈ വർഷത്തെ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ സാധിക്കുകയില്ല. എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാനഘട്ടത്തിലായിരിക്കും ഈ സംസ്ഥാനങ്ങളിൽ ഗ്രഹണം ദൃശ്യമാകുക. കേരളത്തിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുകയില്ല. യുഎസ്, വടക്കൻ യൂറോപ്പ്, ഓസ്ട്രേലിയ, പസഫിക്ക് സമുദ്ര മേഖല, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.
Also Read:
580 വർഷത്തിനു ശേഷമാണ് ഇത്ര ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത്ര ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ഇതിനു മുമ്പ് സംഭവിച്ചത്. 1440 ഫെബ്രുവരി 18 നായിരുന്നു ഇത്. ഇക്കുറി മൂന്ന് മണിക്കൂർ 28 മിനിറ്റ് 24 സെക്കന്റായിരിക്കും ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുക. സമാനമായ പ്രതിഭാസത്തിന് ഇനി 2669 ഫെബ്രുവരി 8 വരെ കാത്തിരിക്കേണ്ടിവരും.