മാണി സാറുമായി അഭേദ്യമായ ബന്ധം മുന്നണിയ്ക്കുള്ളതുകൊണ്ട് അന്നത്തെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു ഈ രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയത്. കോൺഗ്രസിന് അവകാശപ്പെട്ടത് വിട്ടുകൊടുക്കാൻ പറ്റില്ലെന്നായിരുന്നു അന്ന് അഖിലേന്ത്യ നേതൃത്വം സ്വീകരിച്ച നിലപാടെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.
Also Read :
“മാണി സാറിനോടുള്ള എല്ലാവിധ സ്നേഹാദരങ്ങളും നിലനിർത്തിക്കൊണ്ടാണ് ഈ സീറ്റ് കേരളാ കോൺഗ്രസ് മാണിക്ക് നൽകിയത്. പക്ഷേ, മാണി സാർ മരിക്കുകയും, അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തികളും കേരള സമൂഹത്തോടുള്ള ബാധ്യതയും എല്ലാം മറന്നുകൊണ്ട്, മകൻ പ്രവർത്തിക്കാൻ തുടങ്ങുകയും, മാണി സാറിനെ അറസ്റ്റ് ചെയ്തു അകത്താക്കാൻ ശ്രമിച്ചവരോടൊപ്പം ചെറിയ കാര്യത്തിനുവേണ്ടി, ചെറിയ ആനുകൂല്യത്തിന് വേണ്ടി, ഐക്യജനാധിപത്യ മുന്നണിയെ തകർത്ത് പോയ സ്ഥാനാർഥിയായതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.”- ശൂരനാട് രാജശേഖരൻ പറഞ്ഞു.
മാണി സാറിന്റെ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും രാജ്യസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കണമെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് ശൂരനാട് രാജശേഖരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദ്ദേ പത്രിക സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
Also Read :
താൻ രാജി വച്ച രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. ഇദ്ദേഹം നേരത്തെ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. കേരളാ കോൺഗ്രസ് എം യുഡിഎഫിനൊപ്പം പ്രവർത്തിക്കവെയാണ് ജോസ് കെ മാണി രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മുന്നണി വിട്ടപ്പോൾ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.