Also Read :
മുൻ മിസ് കേരളയും മോഡലുമായ അൻസി കബീറും റണ്ണറപ്പായ അഞ്ജന ഷാജനും സുഹൃത്ത് മുഹമ്മദ് ആഷിഖും കാറപകടത്തിൽ കൊല്ലപ്പെട്ട രാത്രിയിൽ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങിയത്. ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്ക് ഹോട്ടലുടമയായ റോയിയുടെ നിര്‍ദ്ദേശപ്രകാരം ഒളിപ്പിച്ചതായാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. അറസ്റ്റിലായി ചികിത്സയിൽ കഴിയുന്ന കാര്‍ ഡ്രൈവര്‍ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കുമെന്നും മാധ്യമറിപ്പോര്‍ട്ടിൽ പറയുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഒരു ഔഡി കാര്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്നും ഇത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്മാന്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.
Also Read :
ഹോട്ടലിലെ ജീവനക്കാര്‍ ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാൻ പോലീസ് ഹോട്ടലിൽ രണ്ട് വട്ടം പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായി ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഹോട്ടലിലെ ജീവനക്കാര്‍ ഹോട്ടലുടമയുടെ നിര്‍ദ്ദേശപ്രകാരം ഡിജെ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്ക് അഴിച്ചുമാറ്റിയെന്ന് പോലീസ് കണ്ടെത്തിയിരുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ തര്‍ക്കത്തിനു ശേഷം ഇവര്‍ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നുവെന്നും ഇതിനിടെയാണ് അപകടം നടന്നതെന്നുമാണ് മറ്റൊരു ആരോപണവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹോട്ടലിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തേണ്ടത് അന്വേഷണത്തിൽ നിര്‍ണായകമായാണ് കരുതുന്നത്.
Also Read :
സിസിടിവി ടെക്നീഷ്യനോട് ഹാര്‍ഡ് ഡിസ്ക് അഴിച്ചുമാറ്റുന്നതിന് വേണ്ടി ബന്ധപ്പെട്ട് നടത്തിയ വാട്സാപ്പ് സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനാപകടത്തിന് പിന്നാലെ ഹോട്ടലുകാര്‍ സിസിടിവി ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക് നശിപ്പിച്ചതിലെ ദുരൂഹതയെന്താണെന്ന് കണ്ടെത്താനാണ് ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നത്.