ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതൽതടങ്കൽ റദ്ദാക്കിയതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്ര ധനമന്ത്രാലയം ഇതുസംബന്ധിച്ച് നിയമ മന്ത്രാലയത്തിൽ നിന്ന് നിയമോപദേശം തേടി.
കരുതൽ തടങ്കൽ റദ്ദാക്കിയത് ഈ മാസം തന്നെ ഹർജിയിലൂടെ കേന്ദ്രം സുപ്രീംകോടതിക്ക് മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ കേരള ഹൈക്കോടതിയാണ് റദ്ദാക്കിയത്.
ഒരേ കേസിലെവ്യത്യസ്ത പ്രതികളിൽ സ്വപ്നയ്ക്ക് മാത്രമാണ് ജാമ്യം നൽകിയത്. ഇത്തരമൊരു ഇളവ് ഈ പ്രതിക്ക് മാത്രം നൽകിയതിൽ അനൗചിത്യമുണ്ടെന്ന് നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights:Center moves Supreme Court to cancel swapna suresh bail