ന്യൂഡൽഹി
അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ സമാജ്വാദി പാർടി ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതായി സർവേ ഫലം. എബിപി–- സീവോട്ടർ സർവേപ്രകാരം ജനപിന്തുണയിൽ ബിജെപിയാണ് മുന്നിലെങ്കിലും എസ്പി തൊട്ടുപിന്നില്‍.
മായാവതിയുടെ ബിഎസ്പി ഏറെ പിന്നാക്കം പോയപ്പോൾ കോൺഗ്രസിന് നേരിയ മുന്നേറ്റം. കോൺഗ്രസ് കൂടുതൽ വോട്ടു നേടുന്നത് മതേതര വോട്ട് പിളർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് സഹായകമാകും. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് 41.4 ശതമാനം വോട്ടും 325 സീറ്റും കിട്ടി.
നവംബർ ആദ്യം നടത്തിയ സർവേപ്രകാരം ബിജെപി സഖ്യം 40.7 ശതമാനം വോട്ടും 213–- 221 സീറ്റും പ്രതീക്ഷിക്കുന്നു. എസ്പിക്ക് 31.1 ശതമാനം വോട്ടും 152–-160 സീറ്റും പ്രവചിക്കുന്നു.