ന്യൂഡൽഹി
ലഖിംപുർ -ഖേരിയിൽ നാലു കർഷകർ ഉൾപ്പെടെ എട്ടു പേരെ കൊല്ലപ്പെട്ടതിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രധാനപ്പെട്ട കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും തിങ്കളാഴ്ചവരെ സാവകാശം അനുവദിക്കണമെന്നും ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആവശ്യപ്പെട്ടു.
തുടർന്നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിയതായി അറിയിച്ചത്. കേസിൽ യുപി സർക്കാരിന്റെ അന്വേഷണത്തിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണമേൽനോട്ടത്തിന് ചുമതലപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.