കൊച്ചി
ദേശീയപാത ഉപരോധിച്ച് നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ പി ജി ജോസഫിന് ജാമ്യമില്ല. കേസിൽ ഒടുവിൽ കീഴടങ്ങിയ പി വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവർക്ക് ജില്ലാ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യമനുവദിച്ചു. പി ജി ജോസഫിന്റെ ജാമ്യാപേക്ഷ ഇത് രണ്ടാംവട്ടമാണ് കോടതി മാറ്റിയത്. കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ എട്ടു പ്രതികളാണുള്ളത്. പി ജി ജോസഫാണ് ആദ്യം പിടിയിലായത്. മറ്റൊരു പ്രതി ഷെരീഫ് വാഴക്കാലയും തുടർന്ന് അറസ്റ്റിലായി. ടോണി ചമ്മണി ഉൾപ്പെടെ മറ്റു ആറ് പ്രതികൾ ഒരാഴ്ചയോളം ഒളിവിലായിരുന്നു. ഒത്തുതീർപ്പ് നീക്കം പരാജയപ്പെട്ടതോടെ നാലുപേർ മരട് പൊലീസിൽ കീഴടങ്ങി. 37,500 രൂപ വീതം കെട്ടിവച്ചാണ് ജാമ്യത്തിലിറങ്ങിയത്.