കൊച്ചി
സത്യൻ അന്തിക്കാടിന്റെ സിനിമയുടെ ചിത്രീകരണത്തിന് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ചു. സംഭവം വിവാദമായതോടെ തീരുമാനം മാറ്റി കോൺഗ്രസ് ചെയർപേഴ്സൺ അജിത തങ്കപ്പൻ തടിതപ്പി. അനുമതി തേടിയെത്തിയവരോട് ചെയർപേഴ്സൺ തട്ടിക്കയറുകയും ചെയ്തു. “സമരം ചെയ്ത ഞങ്ങളുടെ നേതാക്കന്മാരെ ജയിലിലാക്കിയിട്ട് നിങ്ങൾക്ക് ഷൂട്ടിങ്ങിന് അനുമതി തരണോ’ എന്നായിരുന്നു ചോദ്യം. ജോജു തങ്ങളുടെ സിനിമയിലില്ലെന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അറിയിച്ചെങ്കിലും അനുമതി നൽകാൻ തയ്യാറായില്ല. സംഭവം വിവാദമായതോടെ ബുധനാഴ്ച അനുമതി നൽകി. ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന സിനിമ തൃക്കാക്കര ബസ് സ്റ്റാൻഡിലും പരിസരത്തുമാണ് ചിത്രീകരിക്കുന്നത്.















