കുമളി
മുല്ലപ്പെരിയാർ, വൈഗ അണക്കെട്ടെുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ 138.7 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഇനിയും ഉയരാനാണ് സാധ്യത. സെക്കൻഡിൽ 1994 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന വൈഗ സംഭരണിയിലും ബുധൻ വൈകിട്ടോടെ 69.5 അടിയായി. സംഭരണശേഷി 71 അടിയാണ്. തമിഴ്നാട്ടിൽ മഴ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം ശേഖരിക്കാൻ കഴിയില്ല. സ്ഥിതി തുടർന്നാൽ ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കേണ്ടിവരും. മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിശ്ചയിച്ച സംഭരണശേഷിയിൽ എത്താൻ മൂന്നടി വെള്ളത്തിന്റെ കുറവെയുള്ളൂ.














